പാനൂർ : പാനൂരിൽ നിന്ന് വടകരയിലേക്ക് പോകുന്ന മുത്തപ്പൻ ബസ്സ് കണ്ടാക്ടർ വിദ്യാർത്ഥികളോട് ബസ്സിൽ നിന്ന് ഫുൾ പൈസ വാങ്ങുന്നുവെന്ന് പരാതി. സ്കൂളിലും സ്വകാര്യ കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികളോടാണ് പാസ്സ് ഇല്ല എന്ന കാരണം പറഞ്ഞു കൺസഷൻ ഇല്ലാതെ ഫുൾ പൈസയും നിർബന്ധിച്ചു വാങ്ങിക്കുന്നത്.
ബസ്സ് പാസ് ഇതുവരെ കിട്ടിയില്ല എന്ന വിദ്യാർത്ഥികളുടെ അഭ്യർത്ഥന കേൾക്കാതെ യൂണിഫോം ഉണ്ടായിട്ടും പാസ് ഇല്ലെങ്കിൽ ഇവിടെ ഇറങ്ങിക്കോ എന്ന് പറഞ്ഞാണ് പൈസ വാങ്ങുന്നത്.
യൂണിഫോം ഉണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കണമെന്ന ഗതാഗത മന്ത്രിയുടെ അറിയിപ്പ് ഉണ്ടായിട്ട് കൂടി ബസ്സ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ഇത്തരം നിലപാടിനെതിരെ രക്ഷിതാക്കൾ അധികൃതർക്ക് പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്.