പാനൂർ: തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് 3-ാം – വാർഡിലെ നമ്പർ 17 പുല്ലായിത്തോട് അങ്കണവാടിയുടെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു.കെട്ടിടമൊരുങ്ങിയത് അകാലത്തിൽ പൊലിഞ്ഞ ആറ് വയസുകാരി യാറമറിയത്തിൻ്റെ സ്മരണയിൽ കുടുംബം സംഭാവന നൽകിയ സ്ഥലത്ത് .
യാറമറിയം എന്ന കുഞ്ഞിന്റെ സ്മരണയ്ക്ക് കുടുംബം വിട്ടു നൽകിയ സ്ഥലത്ത് നിർമ്മിച്ച അങ്കണവാടി കെട്ടിടത്തിൽ ഇനി കുഞ്ഞുങ്ങളുടെ കിളിക്കൊഞ്ചലുകൾ ഉയരും.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവമായ വി.പി.എ. പൊയിലൂർ അകാലത്തിൽ മരണ മടഞ്ഞ തൻ്റെ പേര മകൾ യാറ മറിയത്തിൻ്റെ പാവന സ്‌മരണക്ക് വേണ്ടി സംഭാവന ചെയ്‌ത സ്ഥലത്താണ് അങ്കണവാടി കെട്ടിടം പണിതത്. ഇതോടെ അങ്കണവാടിക്ക് സ്വന്തമായ കെട്ടിടം എന്ന ചിരകാല അഭിലാഷമാണ് യഥാർഥ്യമായിരിക്കുന്നത്. 2020-21 വർഷത്തെ ആസ്‌തി വികസന ഫണ്ടിൽ നിന്നും മുൻ ആരോഗ്യ സാമൂഹ്യ നീതി വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന . കെ.കെ ശൈലജ ടീച്ചർ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പണിതത്.
കെട്ടിടത്തിന്റെ ഉദ്ഘാടനവും വി.പി.എ. പൊയിലൂരിനെ ആദരിക്കലും കെ പി മോഹനൻ എം എൽ എ നിർവഹിച്ചു.
വി പി എ പൊയിലൂരിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്ന് കെ.പി.മോഹനൻ എം. എൽ എ പറഞ്ഞു. അംഗൻവാടിയിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യാൻ നടപടി കൈ കൊള്ളുമെന്നും എം.എൽ.എ. പറഞ്ഞു.
തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി കെ തങ്കമണി അധ്യക്ഷയായി. ഐ.സി.ഡി.എസ്.സൂപ്രവൈസർ എൻ. പ്രീത റിപ്പോർട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കൊയമ്പ്രത്ത് ഇസ്മയിൽ,കെ പി ഷമീന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഷൈറീന, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സക്കീന തെക്കയിൽ, പഞ്ചായത്ത് അംഗങ്ങളായ വി.പി സുരേന്ദ്രൻ മാസ്റ്റർ, ശങ്കരൻ മാസ്റ്റർ, എ.പി നാണു, വി പി എ പൊയിലൂർ, ഭാസ്‌കരൻ മാസ്റ്റർ, പിപി സുരേഷ്, വിപിൻ മാസ്റ്റർ, പി പി ദിനേശൻ, പി പി പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. വാർഡ് അംഗം കെ ഷൈമ സ്വാഗതവും അംഗൻവാടി ടീച്ചർ എ. കെ. രാധ നന്ദിയും പറഞ്ഞു.
