ശക്തമായ മഴയിലും കാറ്റിലും വീടുകള്‍ക്കും കൃഷിക്കും നാശനഷ്ടം സംഭവിച്ചവര്‍ക്ക് എത്രയും വേഗത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി വേണമെന്ന് ജില്ലാ വികസന സമിതി.
നാശ നഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തില്‍ പൂര്‍ത്തികരിച്ച് നഷ്ടപരിഹാരം നല്‍കുവാന്‍ ഇടപെടല്‍ ശക്തമാക്കണമെന്ന് സണ്ണി ജോസഫ് എം എല്‍ എ ആവശ്യപ്പെട്ടു.മലയോര മേഖലയില്‍ ശക്തമായ ചുഴലിക്കാറ്റും മഴയും വ്യാപക നാശനഷ്ടങ്ങള്‍ വരുത്തിയതായും നഷ്ടം പരിഹാരം കണക്കാക്കി അടിയന്തിരമായി നല്‍കുന്നതിന് ഏകോപനം വേണമെന്നും സജീവ് ജോസഫ് എം എല്‍ എ ആവശ്യപ്പെട്ടു.
ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സണ്ണി ജോസഫ് എം എല്‍ എ, സജീവ് ജോസഫ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
