മാഹി: പുതുച്ചേരി സംസ്ഥാന കളരിപ്പയറ്റ് അസോസ്സിയേഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 4-ാ മത് പുതുച്ചേരി സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മാഹിയിൽ വെച്ച് നടക്കും. ചാമ്പ്യൻഷിപ്പ് ജൂലൈ 21 ന് മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് രാവിലെ 8.30 ന് മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും. ഇന്ത്യ കളരിപ്പയറ്റ് ഫെഡറേഷൻ എക്സിക്യൂട്ടിവ് അംഗം ശ്രീജയൻ മുഖ്യാതിഥി ആയിരിക്കും.