മഴദിനത്തോടനുബന്ധിച്ച് പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് ദേശീയ ഹരിത ഹരിതസേനയുടെ നേതൃത്വത്തിൽ
മഴയോരം '24 പരിപാടിക്ക് തുടക്കമായി. വാരാചരണ പരിപാടിയുടെ ഉദ്ഘാടനം വി കെ അബ്ദുൾ നാസർ നിർവ്വഹിച്ചു. മഴ നടത്തം, മഴയനുഭവങ്ങൾ പങ്കിടൽ, പ്രബന്ധ രചന, കൊളാഷ് നിർമാണം , ഫോട്ടോഗ്രാഫി മത്സരം എന്നീ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഹരിതസേന കോ-ഓർഡിനേറ്റർ മുഹമ്മദ് ഫാറൂഖ് കരിപ്പുള്ളിൽ അധ്യക്ഷത വഹിച്ചു. പി കെ നൗഷാദ്, റഫീഖ് കാരക്കണ്ടി, വിദ്യാർത്ഥികളായ കെ ബാസിൽ, ലേഖ എന്നിവർ സംസാരിച്ചു ഋതുനന്ദ മഴക്കവിത ആലപിച്ചു..ഷിഫ ലാമിയ സ്വാഗതവും ഫാത്തിമ നൈസ നന്ദിയും പറഞ്ഞു.
