Zygo-Ad

സർക്കാരിൻ്റെ നൂറുദിന പരിപാടി :തദ്ദേശ അദാലത്ത് സെപ്തംബർ 2 ന്

 കണ്ണൂർ :മന്ത്രിസഭയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നാലാം നൂറുദിന പരിപാടിയിൽ സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്ത് സെപ്ത‌ംബർ രണ്ടിന് ജില്ലയിൽ നടക്കും. ഒക്ടോബർ 22വരെ തദ്ദേശമന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് മുഴുവൻ അദാലത്ത് നടക്കും. തിരുവനന്തപുരത്ത് ആഗസ്ത് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളിൽ പരാതി നൽകി തീർപ്പാ ക്കാൻ കഴിയാത്തത്, മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഓഫീസുകളിലെ പരാതികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പുതിയ പരാതികൾ, നിർദേശങ്ങൾ എന്നിവയാണ് അദാലത്തിൽ പരിഗണിക്കുക.

ബിൽഡിങ് പെർമിറ്റ്, കംപ്ലീഷൻ, ക്രമവൽക്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസ്, സിവിൽ രജിസ്ട്രേഷൻ, നികുതി, ഗുണഭോക്തൃ പദ്ധതി കൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷൻ, മാലിന്യ സംസ്കരണം, പൊതു സൗകര്യങ്ങൾ, ആസ്തി മാനേജ്മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളു ടെയും കാര്യക്ഷമത എന്നി വയാണ് പരിഗണിക്കുന്ന വിഷയങ്ങൾ. അപേക്ഷ 24ന് മുമ്പ് നൽകണം.

വളരെ പുതിയ വളരെ പഴയ