Zygo-Ad

മാനന്തവാടി എംഎൽഎ ഒ.ആർ കേളു മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: ലോക്സഭാ എംപിയായി കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎൽഎ ഒ ആർ കേളു മന്ത്രിയായി ചുമതലയേൽക്കും. പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും കേളുവിന് നൽകുക. സിപിഎം സംസ്ഥാന സമിതിയംഗമാണ് ഒ ആർ കേളു. അതേസമയം, കേരള മന്ത്രി സഭയിൽ ചെറിയ മാറ്റങ്ങളും ഉണ്ടാവും. വി.എൻ വാസവന് ദേവസ്വം വകുപ്പിൻ്റെ ചുമതല നൽകും. പാർലമെന്ററി കാര്യ വരുപ്പ് എം.ബി രാജേഷിന് നൽകും.

ലോക്സഭാ എംപിയായി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെച്ചത്. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് കെ രാധാകൃഷ്‌ണൻ കൈകാര്യം ചെയ്തിരുന്നത്.
ആലത്തൂരിൽ നിന്നാണ് അദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

വളരെ പുതിയ വളരെ പഴയ