Zygo-Ad

ടി.പി കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ നീക്കം; കോടതിയലക്ഷ്യമെന്ന് കെ.കെ.രമ

തിരുവനന്തപുരം: ഹൈക്കോടതി വിധി മറികടന്ന് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ വിട്ടയക്കാൻ നീക്കം. ടി.കെ രജീഷ്, മുഹമ്മദ് അണ്ണൻ സജിത്ത് തുടങ്ങി കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് ഇളവ് നല്‍കാനാണ് നീക്കം നടക്കുന്നത്.

ശിക്ഷായില്‍ ഇഴവ് നല്‍കുന്നതിനായി പ്രതികളുടെ പൊലീസ് റിപ്പോര്ട്ട് ആവശ്യപ്പെട്ട് കണ്ണൂര് ജയില് സൂപ്രണ്ട് നല്‍കിയ കത്ത് പുറത്ത് വന്നിട്ടുണ്ട്.

ഇളവില്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളെയാണ് ഹൈക്കോടതി വിധി മറികടന്ന് രക്ഷിക്കാനുള്ള സർക്കാർ നീക്കം. പ്രതികളുടെ അപ്പീല്‍ തള്ളിയായിരുന്നു കോടതി ശിക്ഷ വർധിപ്പിച്ചത്. ഈ സാഹചര്യം നിലനില്‍ക്കെയാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വരുന്നത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ച ശേഷമാണ് റിപ്പോര്ട്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള ജയില്‍ സൂപ്രണ്ടിന്റെ നടപടി. ജൂണ്‍ 13നാണ് പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടുകൊണ്ട് കത്ത് അയച്ചത്. 2022ലെ സർക്കാർ ഉത്തരവ് പ്രകാരം മൂന്ന് പ്രതികളെ വിട്ടയയ്ക്കാനുള്ള പ്രാഥമിക ആലോചനയുണ്ടെന്നും അതിനാല്‍ ഇവരെക്കുറിച്ച്‌ അന്വേഷണം ആവശ്യമുണ്ടെന്നും കത്തില്‍ പറയുന്നു.

‘പ്രിതികളുടെ ഇളവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്, അവരുടെ ബന്ധുക്കള്‍ അയല്‍വാസികള്‍ ഒപ്പം കുറ്റകൃത്യത്തിന് ഇരയായവർ അല്ലെങ്കില്‍ ബന്ധുക്കള്‍ എന്നിവരില്‍ നിന്നുള്ള പ്രതികരണം ഉള്‍പ്പെടെയുള്ള അന്വേഷണ റിപ്പോർട്ട് സർക്കാരില്‍ സമർപ്പിക്കുന്നതിനായി, ഈ ഓഫീസിലേക്ക് അടിയന്തരമായി റിപ്പോർട്ട് അയക്കണമെന്നാണ്’ കത്തിലൂടെ ജയില്‍ സൂപ്രണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്

പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യമാണെന്നും, സർക്കാർ നീക്കത്തിനെതിരെ രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്നും, കോടതിയെ സമീപിക്കുമെന്നും, ടിപി ചന്ദ്രശേഖരന്റെ ഭാര്യയും എംഎല്‍എയുമായ കെകെ രമ പ്രതികരിച്ചു. സർക്കാർ പ്രിതികളുടെ കൂടെയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണിതെന്നും കെ.കെ രമ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ