കൊച്ചി: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതി സത്യവാങ്മൂലം നല്‍കിയാലും ഭര്‍ത്താവ് രാഹുലിനു മെഡിക്കല്‍ റിപ്പോര്‍ട്ട് വിനയാകും. പ്രതിയും ഭര്‍ത്താവുമായ രാഹുല്‍ യുവതിയെ മര്‍ദ്ദിച്ചെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ട്. മര്‍ദ്ദനമേറ്റ മുറിവുകളാണു യുവതിയുടെ ശരീരത്തിലുള്ളതെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്. രാഹുലിനെതിരേയുള്ള പരാതി വ്യാജമാണെന്നാണു യുവതി ഇപ്പോള്‍ പറയുന്നത്. എന്നാല്‍, മര്‍ദ്ദിച്ചുവെന്നു തെളിഞ്ഞതിനാല്‍, പരാതിയില്ലെന്നു പറഞ്ഞാലും കേസ് നിലനില്‍ക്കുമെന്നാണു നിയമ വിദഗ്ധര്‍ പറയുന്നത്.
വ്യാജപരാതിയാണെന്നു ഏതെങ്കിലും കോടതി കണ്ടെത്തിയാലേ രാഹുലിനു കേസില്‍ നിന്നു രക്ഷപെടാനാകൂ. തങ്ങളെ പോലീസ് അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി രാഹുലിന്റെ അമ്മയും സഹോദരിയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. പീഡനത്തിനിരയായ യുവതിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യം തേടാനാണു ശ്രമം. എന്നാല്‍, ഇന്നലെ വൈകിട്ടുവരെ സത്യവാങ്മൂലം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടില്ല.
അതേസമയം, യുവതിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ തനിയ്‌ക്കെതിരേയുള്ള എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ടു രാഹുല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണു പോലീസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, കോടതിയില്‍ നിന്നു യുവതിയെ നേരിട്ടു കേള്‍ക്കാതെ കേസ് റദ്ദാക്കാന്‍ കഴിയില്ല. തനിക്കു പരാതിയില്ലെന്നു യുവതി പറഞ്ഞാലും സമൂഹശ്രദ്ധനേടിയ കേസായതിനാല്‍, എളുപ്പത്തില്‍ കേസ് അവസാനിപ്പിക്കാന്‍ കോടതിയ്ക്കുമാകില്ല. ആരുടെയെങ്കിലും ഭീഷണിയ്‌ക്കോ സ്വാധീനത്തിനോ വഴങ്ങിയാണോ യുവതി പരാതിയില്‍ നിന്നും പിന്നോട്ടുപോയതെന്നു കോടതി നേരിട്ടു വിലയിരുത്തും.
വ്യാജപരാതി നല്‍കിയാല്‍, യുവതിയ്‌ക്കെതിരേ പിഴ ചുമത്താനും കോടതിയ്ക്കാവും. 2000 രൂപ പിഴയും മൂന്നു മാസം വരെ തടവുമാണു ശിക്ഷ. രാഹുലിനെതിരേ നല്‍കിയ ഗാര്‍ഹിക പീഡന പരാതി വ്യാജമാണെന്നു കണ്ടെത്തിയാല്‍
യുവതിയുടെ അടുത്ത ബന്ധുക്കള്‍ക്കെതിരേ രാഹുലിനു പരാതി നല്‍കാനുമാകും. ക്രിമിനല്‍ കേസില്‍ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയാലും കോടതി ഉടന്‍ അനുവദിക്കില്ല. എന്നാല്‍, സാമ്പത്തിക കുറ്റങ്ങളില്‍ അനുവദിക്കാറുണ്