കേരളം : നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ. കുറ്റക്കാർ ആരായാലും അവർക്കെതിരെ രണ്ടിടത്തു ക്രമക്കേട് നടന്നതായി കണ്ടെത്തിയെന്ന് പറഞ്ഞെങ്കിലും ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്താൻ മന്ത്രി തയാറായില്ല.
എന്നാല്‍ പരീക്ഷാ നടത്തിപ്പുകാരായ നാഷനല്‍ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ)യില്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്ന സൂചന മന്ത്രി നല്‍കി.പരീക്ഷാ ക്രമക്കേട് ചൂണ്ടിക്കാണിച്ച് രാജ്യവ്യാപകമായി വിദ്യാർഥി സംഘടനകള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളില്‍ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെ പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. ചോദ്യപേപ്പർ ചോർന്നതിന് തെളിവ് കിട്ടിയതായി ബിഹാർ പൊലീസ് സൂചന നല്‍കുന്നുണ്ട്.
#tag:
KERALAM