കണ്ണൂർ: പ്ലസ് വൺ പ്രവേശന ആദ്യ അലോട്ട്മെന്റ് പൂർത്തിയായി, ജില്ലയിലെ 20,569 പേർ സീറ്റ് ഉറപ്പിച്ചു.
ഇനി 8138 സീറ്റാണ് ഒഴിവുള്ളത്. ഈവർഷം 40329 വിദ്യാർഥികളാണ് പ്ലസ് വണിന് അപേക്ഷ നൽകിയത്. ഇതിൽ 2309 പേർ ജില്ലക്ക് പുറത്ത് ഉള്ളവരാണ്. ഭിന്നശേഷിക്കാർക്ക് അടക്കം 28707 സീറ്റുകളാണുള്ളത്.
അടുത്ത ആഴ്ച രണ്ടാം അലോട്ട്മെന്റും 19-ന് മൂന്നാം അലോട്ട്മെന്റും പ്രസിദ്ധീകരിക്കും.
ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് ഘട്ടത്തിൽ അപേക്ഷ നൽകാം. ഒന്നാം അലോട്ട്മെന്റ് പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഏഴിന് വൈകിട്ട് നാല് വരെ പ്രവേശനം നേടാം.