തിരുവനന്തപുരം: ഇന്നലെ മുതല്‍ കനത്ത മഴ തുടരുന്നു . അതിനാല്‍ കാലാവസ്ഥാ വകുപ്പ് മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയട്ടുണ്ട്. കോട്ടയം,ഇടുക്കി , പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥാലങ്ങളില്‍ അതിതീവ്രമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ ഇന്നലെ പുറപ്പെടുവിച്ച ഓറഞ്ച് അലര്‍ട്ട് രാത്രി 8 മണിയോടെ റെഡ് അലര്‍ട്ട് ആയി പുതുക്കി. ഈ ജില്ലകളില്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടാണ്.