ഖത്തറിലെ പ്രമുഖ യൂണിവേഴ്സിറ്റി ആയ ദോഹ സയൻസ് ആൻ്റ് ടെക്നോളജി യൂണിവേഴ്സിറ്റിയിൽ നിന്നും ഫാർമസി ടെക്നോളജിയിൽ ഉന്നത വിജയം നേടിയ നിഹാല മൂസ മലയാളികൾക്ക് അഭിമാനമായി മാറി.
യൂണിവേഴ്സിറ്റിയുടെ “Graduate with Highest Honors” അവാർഡ് നേടികൊണ്ടാണ് നിഹാല ഫർമസി ടെക്നോളജിയിൽ ബിരുദം നേടിയത്. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റിയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഖത്തർ വിദ്യാഭ്യാസ മന്ത്രി HE. ബുതയിന ബിൻത് അലി അൽ ജാബർ അൽ നുഐമിയിൽ നിന്നും അവാർഡ് ഏറ്റു വാങ്ങി.
കരിയാട് MES, ഖത്തർ MES സ്കൂളുകളിൽ നിന്നും പ്രഥമിക പഠനം നേടിയ നിഹാല പെരിങ്ങത്തൂർ എൻ.എ.എം. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നുമാണ് SSLC, പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. ഇരു പരീക്ഷകളിലും മുഴുവൻ വിഷയങ്ങളിലും A+ നേടികൊണ്ടായിരുന്നു വിജയം.
തുടർന്നു ബിരുദ പഠനത്തിന് ദോഹ സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിക്കുകയായിരുന്നു.
നിഹാലയുടെ അചഞ്ചലമായ അർപ്പണബോധവും, കഠിനാധ്വാനത്തിന്റെയും ഫലമാണ് മലയാളികൾക്കാകെ അഭിമാനമായി മാറിയ ഈ ചരിത്ര നേട്ടം.
കണ്ണൂർ ജില്ലയിലെ കരിയാട് സ്വദേശിയാണ്. പിതാവ് മൂസ്സ പനങ്ങാട്ട് ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷനിൽ ഫർമസി സ്റ്റോർ മാനേജറായി ജോലി ചെയ്യുന്നു