Zygo-Ad

അബ്ദുല്‍ റഹീമിന്റെ മോചനം: ദിയാ ധന ചെക്ക് കൈമാറി, 47 കോടിയിലേറെ രൂപ സമാഹരിച്ചു.

കേരളം ; സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ദിയാ ധന ചെക്കിൻ്റെ പകര്‍പ്പ് എംബസി റിയാദ് റഹീം സഹായ സമിതിക്ക് കൈമാറിയതായി റഹീമിന്റെ പവര്‍ ഓപ് അറ്റോണി സിദ്ധിഖ് , സഹായ സമിതി അംഗമായ മൊപിദ്ധീന്‍ സഹീര്‍ എന്നിവര്‍ അറിയിച്ചു.

റിയാദ് ക്രിമിനല്‍ കോടതി മേധാവിയുടെ പേരില്‍ എഴുതിയ ഒന്നര കോടി സൗദി റിയാലിന്റെ ചെക്കിന്റെ പകര്‍പ്പ് അടുത്ത പ്രവൃത്തി ദിവസം തന്നെ ഗവര്‍ണറേറ്റില്‍ നല്‍കുന്നതിനായി ഗവര്‍ണറേറ്ററിന്റെ സമയം തേടിയിട്ടുണ്ട്. സമയം അനുവദിക്കുന്ന മുറക്ക് നേരിട്ടെത്തി ചെക്കിന്റെ പകര്‍പ്പ് കൈമാറും. തുടര്‍ന്ന് ഗവര്‍ണറേറ്റിന് മുമ്പാകെ അനുരഞ്ജന കരാറില്‍ ഒപ്പിടുന്നതിന് അനസിന്റെ അനന്തരാവകാശികളോ അധികാരപ്പെടുത്തിയ പവര്‍ ഓഫ് അറ്റോണിയോ ഹാജരാകും.

വളരെ പുതിയ വളരെ പഴയ