കേരളം :സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണത്തിനും പെൻഷൻ വിതരണത്തിനും തടസമുണ്ടാകുമെന്നത് വ്യാജ പ്രചാരണമെന്ന് അധികൃതർ. സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ദിനമായതിനാൽ ഇന്ന് ബാങ്കുകളിലും ട്രഷറികളിലും ഇടപാടുകൾ നടക്കില്ല. ഇതിനാൽ നാളെ മുതലാകും ശമ്പളവിതരണം. ട്രഷറി പ്രവർത്തനങ്ങളും മുൻവർഷത്തെ പോല തന്നെ നടക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു അധികനിയന്ത്രണവും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടില്ല.