കേരളം : ബോൺവിറ്റ ഉൾപ്പെടെയുള്ള ഹെൽത്ത് ഡ്രിങ്ക് എന്ന പേരിൽ വിൽക്കുന്ന പാനീയങ്ങൾ ഒഴിവാക്കാൻ ഇ കൊമേഴ്സ് കമ്പനികൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ നിർദേശം. ബോൺവിറ്റയിൽ അനുവദിച്ചതിലും കൂടുതൽ പഞ്ചസാരയുടെ അളവ് കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനം. ദേശീയ ബാലാവകാശ കമ്മീഷൻ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നേരത്തെ ദേശീയ ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.ബോൺവിറ്റയിൽ അമിതമായ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും കളറുകൾ ചേർത്ത പാനീയങ്ങൾ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും വ്യക്തമാക്കിക്കൊണ്ട് ഒരു യൂടൂബർ വീഡിയോ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഷയത്തിൽ പഠനവും വിവാദങ്ങളുമുണ്ടാകുന്നത്.
#tag:
KERALAM