Zygo-Ad

കാർ വിൽപനയിൽ റെക്കോർഡ് നേട്ടം; സാമ്പത്തിക വർഷം വിറ്റത് 42.3 ലക്ഷം വാഹനങ്ങൾ.

കേരളം : ഇന്ത്യയുടെ പാസഞ്ചർ വെഹിക്കിൾ (പിവി) വ്യവസായം 2023 – 24 സാമ്പത്തിക വർഷത്തിൽ വിൽപനയിൽ പുതിയ റെക്കോർഡിട്ടു. 42.3 ലക്ഷം യൂണിറ്റ് കാറുകളാണ് ഈ സാമ്പത്തിക വർഷത്തിൽ ആകെ വിറ്റത്. മുൻ സാമ്പത്തിക വർഷത്തിൽ വിറ്റത് 38.9 ലക്ഷം ആയിരുന്നു. 8.7% വളർച്ചയാണ് ഇക്കുറി ഉണ്ടായത്. സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്‌യുവി) മികച്ച ജനപ്രീതിയും ഗ്രാമീണ ഡിമാൻഡിലെ ഉയർച്ചയുമാണ് പാസഞ്ചർ വാഹന വിപണിയിൽ ഉണർവേകിയത്.

“ഇതാദ്യമായാണ് പിവി വ്യവസായം 4 മില്യൺ കടക്കുന്നത്. ഇത് ജപ്പാനെ മറികടന്ന് ലോകത്തെ മൂന്നാമത്തെ വലിയ പാസഞ്ചർ വാഹന വിപണിയായി ഇന്ത്യയെ മാറ്റുകയും ചെയ്‌തു. ഒരു വർഷം മുമ്പ് നമ്മൾ ജർമ്മനിയെ മറികടന്നു, ” മാരുതി സുസുക്കി ഇന്ത്യയുടെ (MSIL – എംഎസ്ഐഎൽ) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ശശാങ്ക് ശ്രീവാസ്‌തവ പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി, ആഭ്യന്തര വിപണിയിൽ 1,759,881 യൂണിറ്റ് പാസഞ്ചർ വെഹിക്കിൾ ആണ് ഈ സാമ്പത്തിക വർഷത്തിൽ വിറ്റത്. എന്നാൽ അതിന്റെ മൊത്തം വിൽപ്പന (കയറ്റുമതിയും വാണിജ്യ ആവശ്യങ്ങൾക്കുള്ള വാഹനങ്ങളും മറ്റും ഉൾപ്പെടെ) 2023 – 24 സാമ്പത്തിക വർഷത്തിൽ ആദ്യമായി 2 ദശലക്ഷം കടന്നു.

വിൽപ്പനയിൽ ഈ സെഗ്മെന്റിന്റെ മൊത്തം സംഭാവന 50.4% ആയതിനാൽ വിപണിയുടെ നിർമ്മാണം എസ്‌യുവികൾക്ക് അനുകൂലമാണെന്ന് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വർഷം 43 ശതമാനം ആയിരുന്നിടത്ത് നിന്നാണ് ഇത്തവണ 50 ശതമാനത്തിന് മുകളിലേക്ക് എത്തിയത്. സാമ്പത്തിക വർഷത്തിൽ എസ്‌യുവി വിഭാഗം 28% വളർന്നപ്പോൾ ഹാച്ച്ബാക്കുകൾ 12% കുറഞ്ഞു.

എസ്‌യുവി വിഭാഗത്തിൽ എംഎസ്ഐഎല്ലിൻ്റെ വിപണി വിഹിതം മുൻ സാമ്പത്തിക വർഷത്തിലെ 11 ശതമാനത്തിൽ നിന്ന് 23 -24 സാമ്പത്തിക വർഷത്തിൽ 21 ശതമാനമായി ഉയർന്നതായി അദ്ദേഹം അറിയിച്ചു.

മാരുതി സുസുക്കിക്ക് പിന്നിലുള്ള ഹ്യൂണ്ടായ് ആകെ 614,721 യൂണിറ്റ് പാസഞ്ചർ വെഹിക്കിൾ ആണ് ഈ സാമ്പത്തിക വർഷത്തിൽ വിറ്റതെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ (എച്ച്എംഐഎൽ) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തരുൺ ഗാർഗ് അറിയിച്ചു.

ഹ്യുണ്ടായിയുടെ ആഭ്യന്തര വിൽപ്പന 24 സാമ്പത്തിക വർഷത്തിൽ 8.3 ശതമാനം വർധിച്ചു. ഹ്യൂണ്ടായിയുടെ പിവി വിൽപ്പനയിൽ എസ്‌യുവി നുഴഞ്ഞുകയറ്റം 23 -24 സാമ്പത്തിക വർഷത്തിൽ 63 ശതമാനത്തിലെത്തി. മുൻ സാമ്പത്തിക വർഷത്തിൽ 53 ശതമാനമായിരുന്നതാണ് 63 ൽ എത്തിയത്. ഉയർന്ന് 614,721 യൂണിറ്റായി.

അതേസമയം, മഹീന്ദ്ര ആൻഡ് മഹീന്ദ്ര അതിന്റെ എക്കാലത്തെയും മികച്ച വിൽപ്പനയോടെ 459,877 യൂണിറ്റ് വാഹനങ്ങൾ 2023-24 സാമ്പത്തിക വർഷത്തിൽ വിൽപന നടത്തി. 28 ശതമാനം വർധനയാണ് മഹീന്ദ്രയുടെ വിൽപനയിൽ ഉണ്ടായത്. 2023-24 സാമ്പത്തിക വർഷത്തിൽ ടാറ്റ മോട്ടോഴ്സ് 570,955 പാസഞ്ചർ വാഹനങ്ങൾ വിറ്റു.

വളരെ പുതിയ വളരെ പഴയ