Zygo-Ad

സംസ്ഥാന വനിത രത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരം : സംസ്ഥാന വനിത രത്‌ന പുരസ്‌കാരങ്ങൾ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു.
കായിക രംഗത്ത് കണ്ണൂർ ചെറുപുഴയിലെ ട്രീസ ജോളി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത വിഭാഗത്തിൽ എറണാകുളം ജില്ലയിലെ ജിലുമോൾ മാരിയറ്റ് തോമസ്, സാമൂഹ്യ സേവന രംഗത്ത് കോഴിക്കോട് ജില്ലയിലെ വിജി പെൺകൂട്ട്, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിത വിഭാഗത്തിൽ പാലക്കാട് ജില്ലയിലുള്ള ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സിന്റെ ഡയറക്ടർ അന്നപൂർണി സുബ്രഹ്‌മണ്യം എന്നിവർ അർഹരായി.

25 വർഷം പിന്നിടുന്ന കുടുംബശ്രീക്ക് വനിത ശിശു വികസന വകുപ്പിന്റെ സ്ത്രീ ശാക്തീകരണ രംഗത്തെ പ്രത്യേക പുരസ്‌കാരം നൽകും.

വളരെ പുതിയ വളരെ പഴയ