കേരളം :രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷന്‍ വളപ്പിലും മൊബൈല്‍ വാനുകള്‍ പാര്‍ക്ക് ചെയ്ത് ഭാരത് അരി വിതരണം ചെയ്യും.
ഇങ്ങനെ അനായാസം ഭക്ഷ്യ വസ്തുക്കള്‍ പൊതു ജനങ്ങളിൽ എത്തിക്കാനുള്ള പൊതു വിതരണ വകുപ്പിന്റെ തീരുമാനത്തിന് റെയില്‍വേ പാസഞ്ചര്‍ മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അനുമതി നല്‍കി.
അടുത്ത മൂന്ന് മാസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിൽ ആയിരിക്കും പദ്ധതി നടപ്പാക്കുക. ഭാരത് അരി, ഭാരത് ആട്ട എന്നിവ വിതരണം ചെയ്യാനാണ് തീരുമാനം.
എല്ലാ ദിവസവും വൈകിട്ട് രണ്ട് മണിക്കൂര്‍ നേരമായിരിക്കും വില്‍പ്പന. ഭാരത് അരി കിലോ 29 രൂപയ്ക്കും ഭാരത് ആട്ട 27.50 രൂപക്കുമാണ് വില്‍ക്കുന്നത്.