ശബരിമല ഉത്സവത്തിനു ഇന്ന് കൊടിയിറങ്ങും. ഇന്ന് ആറാട്ടോടെയാണ് കൊടിയിറക്കം. അയ്യപ്പന് പമ്പയിലാണ് ആറാട്ട്. രാവിലെ ഉഷ പൂജയ്ക്ക് ശേഷം മേൽശാന്തി അയ്യപ്പ ചൈതന്യം ആവാഹിച്ച തിടമ്പ് ആനപ്പുറത്തേറ്റും. വാദ്യാഘോഷങ്ങളോടെ പമ്പയിലേക്ക് പുറപ്പെടും. പ്രത്യേകം തയ്യാറാക്കിയ കടവിലാണ് ആറാട്ട് ചടങ്ങുകൾ. 11.30 മുതലാണ് ആറാട്ട് ചടങ്ങുകൾ ആരംഭിക്കുക. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേൽശാന്തി പിഎൻ മഹേഷ് മ്പൂതിരിയും മുഖ്യ കാർമികത്വം വഹിക്കും.