കണ്ണൂർ : : കൊടുമ്പിൽ വിതരണം ചെയ്ത ഭാരത് അരിയുടെ പാക്കറ്റിൽ ബി.ജെ.പി സ്ഥാനാർഥിയുടെ ചിത്രമെന്ന് പരാതി. ചട്ടംലംഘനം കാട്ടി സി.പി.എം നേതൃത്വം ജില്ലാ കലക്ടർക്ക് പരാതി നൽകി. ഇതിന് പിന്നാലെ അരിവിതരണം നിർത്തി വയ്ക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു.
പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ ഫോട്ടോയാണ് ഭാരത് റൈസ് വിതരണത്തിന് ബിജെപി ഉപയോഗപ്പെടുത്താൻ ശ്രമിച്ചത്.
തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥിയുടെ ഫോട്ടോ വച്ച് അരി നൽകുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് സിപിഎം ചൂണ്ടിക്കാട്ടി. ഭാരത് റൈസ് വിതരണവുമായി ബന്ധപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥിയുടെ ഫോട്ടോയും ചിഹ്നവും ഉപയോഗിച്ച് പോസ്റ്റർ തയ്യാറാക്കി ബിജെപി സമൂഹാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
പാലക്കാട് കൊടുമ്പ് ജംഗ്ഷനിൽ രാവിലെ 9 മണിക്ക് ഭാരത് അരി വിതരണം ചെയ്യും, എല്ലാവരും എത്തിച്ചേരണം എന്നെഴുതിയ പോസ്റ്റർ വാട്സ് ആപിലൂടെയും കൊടുമ്പ് മേഖലയിൽ ബി.ജെ.പി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം പരാതിയുമായി രംഗത്തെത്തിയത്.