കണ്ണൂർ: ആർഎസ്എസിൻ്റ പ്രവർത്തനം വികേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായാണ് കേരള സംസ്ഥാനത്ത് ഇനി മുതൽ ദക്ഷിണ, ഉത്തര പ്രാന്തങ്ങളായി വിഭജനം നടത്തിയത്.
തിരുവനന്തപുരം മുതല്‍ എറണാകുളം ഉൾപ്പെടുന്ന മേഖല ദക്ഷിണ കേരള പ്രാന്തമെന്നും ,തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് ഉൾപ്പെടുന്ന മേഖല ഉത്തര കേരള പ്രാന്തവുമാകും.നാഗ്പൂര്‍ രേശിംഭാഗിലെ അഖില ഭാരതീയ പ്രതിനിധിസഭയിലാണ് പുതിയ സംഘടന സംവിധാനം രൂപവൽക്കരിച്ചത്.ഇതുവരെ 38 സംഘ ജില്ലകളും 11 വിഭാഗുകളുമായാണ് കേരളത്തിൽ ആർഎസ്എസ് പ്രവർത്തനം .
തിരുവനന്തപുരം, കൊല്ലം, ശബരിഗിരി, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ആറ് വിഭാഗുകള്‍ പുതിയതായി രൂപീകരിച്ച ദക്ഷിണകേരളത്തിന്റെയും തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ വിഭാഗുകള്‍ ഉത്തരകേരളത്തിന്റെയും ഭാഗമാകും. ഇരുപത് സംഘജില്ലകള്‍ ദക്ഷിണപ്രാന്തത്തിലും പതിനേഴ് സംഘജില്ലകള്‍ ഉത്തര പ്രാന്തത്തിലും ഉൾപ്പെടും.ഇതോടെ പുതിയ ചുമതലക്കാരെയും പ്രതിനിധിസഭയില്‍ സർകാര്യവാഹ് ദത്താത്രേയ ഹൊസ ബാളെ പ്രഖ്യാപിച്ചു.ദക്ഷിണ കേരള പ്രാന്ത സംഘചാലകായി പ്രൊഫ. എസ്. രമേശനെയും , പ്രാന്ത പ്രചാരക് എസ്.സുദര്‍ശനെയും തിരഞ്ഞെടുത്തു.സഹ പ്രാന്തപ്രചാരക് കെ പ്രശാന്ത്, പ്രാന്ത കാര്യവാഹ് ടി.വി
പ്രസാദ് ബാബു, പ്രാന്തസഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍ എന്നിവരും പ്രധാന ചുമതലയിലുണ്ട്.അഡ്വ.കെ.കെ. ബാലറാമാണ് ഉത്തരകേരള പ്രാന്ത സംഘചാലക്. പ്രാന്തപ്രചാരക് എ. വിനോദും,സഹ പ്രാന്തപ്രചാരക്. വി. അനീഷുമാണ്.പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന് , പ്രാന്ത സഹകാര്യവാഹ്. പി.പി. സുരേഷ് ബാബു എന്നിവരും പുതിയ ചുമതലയിലുണ്ട്.