രാജ്യത്ത് ഏറെ വിവാദമായ കൗ ഹഗ് ഡേ സർക്കുലർ പിൻവലിച്ച് കേന്ദ്ര സർക്കാർ. പ്രണയദിനത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് കൗ ഹഗ് ഡേ ആചരിക്കണമെന്ന കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ നിർദേശമാണ് പിൻവലിച്ചത്. സർക്കുലറിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ട്രോളുകൾ ഉയർന്നിരുന്നു. പിന്നാലെയാണ് പുതിയ നടപടി.