Zygo-Ad

പാൻ-ആധാർ ലിങ്ക് ചെയ്യാൻ ജൂൺ 30 വരെ സമയം; ഇല്ലെങ്കിൽ 1000 രൂപ പിഴ

പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള കാലാവധി ഈ മാസം 30ന് അവസാനിക്കും. നേരത്തെ മാർച്ച് 31 ആയിരുന്നു അവസാന തിയതി. പിന്നീടിത് 500 രൂപ പിഴയോട് കൂടി ജൂൺ 30 വരെ നീട്ടുകയായിരുന്നു.

അവസാന തിയതിക്കുള്ളിൽ പാൻ-ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ പിഴത്തുക ഇരട്ടിയാകും. ജൂൺ 30ന് മുമ്പ് UIDAI നമ്പറുമായി പാൻ ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയായി അടക്കേണ്ടത് 1000 രൂപയാണ്. ഇല്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമാകും.

വളരെ പുതിയ വളരെ പഴയ