Zygo-Ad

ലഡാക്കിൽ സൈനിക വാഹനാപകടം; മരിച്ചവരിൽ മലയാളി സൈനികനും

ശ്രീനഗർ: ലഡാക്കിൽ സൈനികവാഹനം നദിയിലേക്ക് മറിഞ്ഞ് മരിച്ചവരിൽ മലയാളി സൈനികനും. മലപ്പുറം പരപ്പനങ്ങാടി കെപിഎസ് റോഡിലെ ലാൻസ് ഹവീൽദാർ മുഹമ്മദ് ഷൈജലാണ് മരിച്ചത്. വാഹനാപകടത്തിൽ ഏഴ് സൈനികരാണ് മരിച്ചത്. 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

ലഡാക്കിലെ തുർട്ടുക് സെക്ടറിലാണ് സംഭവം. 26 സൈനികരുമായി സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം നദിയിൽ മറിയുകയായിരുന്നു. റോഡിൽ വാഹനം തെന്നിയതിനെ തുടർന്നാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. 60 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. പർതാപൂരിൽ നിന്ന് ഫോർവേഡ് ലൊക്കേഷനായ സബ് സെക്ടർ ഹനീഫിലേക്ക് പോകുമ്ബോഴാണ് അപകടം ഉണ്ടായത്.

അപകടത്തിൽപ്പെട്ട 26 പേരെയും സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് കരസേന അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി വ്യോമസേന വിമാനത്തിൽ വെസ്റ്റേൺ കമാൻഡിലേക്ക് കൊണ്ടുപോകുമെന്നും കരസേന അറിയിച്ചു.

വളരെ പുതിയ വളരെ പഴയ