Zygo-Ad

പി ജി പ്രവേശനത്തിനും പൊതു പരീക്ഷ; ഇന്നുമുതല്‍ അപേക്ഷിക്കാം

ന്യൂഡല്‍ഹി:കേന്ദ്ര സര്‍വകലാശാലകളിലെ പി ജി കോഴ്‌സുകള്‍ക്കുള്ള പ്രവേശനത്തിനും പൊതു പരീക്ഷ നടപ്പാക്കുമെന്ന് യുജിസി. ഈ വര്‍ഷം തന്നെ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ പറഞ്ഞു.

‘2022 അക്കാദമിക് സെക്ഷന്‍ മുതല്‍ പി ജി കോഴ്‌സുകള്‍ക്ക് പൊതു പ്രവേശന പരീക്ഷ മാനദണ്ഡം നിലവില്‍ വരും. ജൂലൈ മൂന്നാം വാരം മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. ഇന്നുമുതല്‍ അപേക്ഷിക്കാം. ജൂണ്‍ പതിനെട്ടാണ് അപേക്ഷകള്‍ക്കുള്ള അവസാന തീയതി. ജഗദീഷ് കുമര്‍ പിടിഐയോട് പറഞ്ഞു.

ഇംഗ്ലീഷിലും ഹിന്ദിയിലുമാകും പരീക്ഷ. യു ജി കോഴ്‌സുകള്‍ക്ക് വേണ്ടി ഇതിനോടകം 10.46 ലക്ഷം പേര്‍ അപേക്ഷിച്ചിട്ടുണ്ട്. യു ജി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 22നാണ് എന്നും അദ്ദേഹം വ്യക്തമാക്കി

*കേരള എൻട്രൻസ് പരീക്ഷ മാറ്റി, പുതുക്കിയ തിയതി പ്രഖ്യാപിച്ചു*

തിരുവനന്തപുരം; കേരള എഞ്ചിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കൽ പരീക്ഷ (കീം)  തിയതി മാറ്റി. ജൂലൈ മൂന്നാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷയാണ് മാറ്റിയത്. ഇതിനു പകരം ജൂലൈ നാലാം തിയതി പരീക്ഷ നടത്തും.

പ്രവേശന പരീക്ഷക്കായി ആപ്ലിക്കേഷന്‍ നല്‍കാനുള്ള സമയവും നീട്ടിയിട്ടുണ്ട്. കീമിന്റെ അ‍ഡ്മിറ്റ് കാര്‍ഡ് ജൂണ്‍ പത്ത് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകും. ഔദ്യോഗിക വെബ്സൈറ്റില്‍ (cee.kerala.gov.in) നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ജെഇഇ, ഐഐഎസ്ഇആര്‍, എന്‍എടിഎ എന്നീ പരീക്ഷകളുടെ പുനഃക്രമീകരണം പരിഗണിച്ചാണ് കീം മാറ്റിയത്. പരീക്ഷയെ തുടർന്ന് ജൂണ്‍ നാലിന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ