Zygo-Ad

പെട്രോളിന് 9 രൂപ50പൈസയും, ഡീസലിന് 7 രൂപയും കുറച്ച് കേന്ദ്രം

രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിന് 9.50 രൂപയും, ഡീസലിന് 7 രൂപയുമാണ് കുറച്ചത്. കേന്ദ്ര സർക്കാർ നികുതി കുറച്ചതാണ് വില കുറയാൻ കാരണമായത്. പുതിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന പൊതുജനത്തിന് ആശ്വാസമേകുന്ന നടപടിയായി ഇത്.

ഒരു വർഷത്തിൽ 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ സബ്സിഡി നൽകും എന്നും ധനമന്ത്രി വ്യക്തമാക്കി. നേരത്തെ പല ഘട്ടങ്ങളിലായി നിർത്തലാക്കിയ സബ്സിഡിയാണ് ഇപ്പോൾ വീണ്ടും പുനഃസ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്.

 

വളരെ പുതിയ വളരെ പഴയ