Zygo-Ad

ഡിജിറ്റൽ അറസ്റ്റ് അടക്കം ഓൺലൈൻ തട്ടിപ്പുകൾ തടയാൻ പുഷ്ടി പോർട്ടലുമായി കേന്ദ്രസർക്കാർ


ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനായി പുഷ്ടി പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വ്യാജ രേഖകൾ പരിശോധിച്ച് സൈബർ തട്ടിപ്പുകൾ തടയുന്നതിനുമായി വികസിപ്പിച്ചെടുത്ത സംവിധാനമാണ് പുഷ്ടി പോർട്ടൽ.

ന്യൂഡൽഹിയിൽ നടന്ന ദേശീയ ഭീകരവിരുദ്ധ സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പോർട്ടൽ പുറത്തിറക്കിയത്. തട്ടിപ്പുകാർ ഉപയോഗിക്കുന്ന രേഖകൾ ഓൺലൈനിലൂടെ പരിശോധിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. എൻഐഎയുടേത് അടക്കമുള്ള രേഖകൾ യഥാർത്ഥമാണോ എന്ന് പൊതുജനങ്ങൾക്ക് പോർട്ടലിൽ ഉറപ്പുവരുത്താനാകും. എൻഐഎയുടെ പേരിലടക്കം വ്യാജ ഡിജിറ്റൽ അറസ്റ്റ് ഭീഷണികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.

വ്യാജ രേഖകളും നോട്ടീസുകളും കാണിച്ച് ഭീഷണിപ്പെടുത്തുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ വ്യാപകമാണ്. ഇന്ത്യൻ നിയമപ്രകാരം ഡിജിറ്റൽ അറസ്റ്റ് എന്നൊരു രീതി നിലവിലില്ല. സംശയാസ്പദമായ രേഖകളോ ഭീഷണികളോ ലഭിച്ചാൽ ഉടൻ തന്നെ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറായ 1930-ലോ ഡിജിറ്റൽ പൊലീസ് സംവിധാനത്തിലോ വിവരം അറിയിക്കാവുന്നതാണ്.



വളരെ പുതിയ വളരെ പഴയ