Zygo-Ad

ശബരിമല തീർഥാടനം: നാലമ്പലങ്ങൾക്കുള്ളിൽ ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും നിരോധിച്ചു

 


പത്തനംതിട്ട: ശബരിമല തീർഥാടനം 2026-27 കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ നാലമ്പലങ്ങൾക്കുള്ളിൽ ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും നിരോധിച്ച് ജില്ലാ കലക്ടർ എ. നിസാമുദ്ദീൻ ഉത്തരവായി.

സുരക്ഷയ്ക്കും ഔദ്യോഗിക ആവശ്യങ്ങൾക്കുമായി ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയോടെ നടത്തുന്ന ചിത്രീകരണങ്ങൾ ഈ നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല. നാലമ്പലങ്ങൾക്കുള്ളിലെ അനിയന്ത്രിതമായ ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും തീർഥാടകരുടെ സുഗമമായ ദർശനത്തിന് തടസ്സം സൃഷ്ടിക്കുന്നതിനും തിക്കും തിരക്കും വർധിപ്പിക്കുന്നതിനും അതുവഴി അപകടസാധ്യത കൂടുന്നതിനും കാരണമായതിനാലാണ് ഈ കർശന നടപടി.


വളരെ പുതിയ വളരെ പഴയ