ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ബിരുദധാരികൾക്കായി നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ് (NTPC) ഗ്രാജുവേറ്റ് വിഭാഗത്തിൽ 3,548 ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 8-ന് ആരംഭിച്ച ഓൺലൈൻ അപേക്ഷാ നടപടികൾ നവംബർ 6-ന് രാത്രി 11.59 വരെ തുടരും.
ഗുഡ്സ് ട്രെയിൻ മാനേജർ, സ്റ്റേഷൻ മാസ്റ്റർ, ചീഫ് കൊമേഴ്‌സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് എന്നിവയാണ് പ്രധാന തസ്തികകൾ. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. തസ്തിക തിരിച്ചുള്ള പ്രായപരിധിയും മറ്റു വിവരങ്ങളും വിജ്ഞാപനത്തിൽ ലഭ്യമാണ്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് റെയിൽവേയുടെ ഔദ്യോഗിക അപേക്ഷാ പോർട്ടലായ rrbapply.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിജ്ഞാപന നമ്പർ: CEN 06/2026.
