Zygo-Ad

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണിടാൻ സാങ്കേതികവിദ്യ; എസ്ടിഎ 'ഡൈനാമിക് ടൈം ഷെഡ്യൂളിങ്' നടപ്പിലാക്കുന്നു


തിരുവനന്തപുരം: സ്വകാര്യ ബസുകൾ തമ്മിലുള്ള സമയക്രമം തെറ്റിയുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ ഓട്ടപ്പാച്ചിലും മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ടിഎ). ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ തമ്മിലുള്ള സമയവ്യത്യാസം ഗതാഗതക്കുരുക്കിനും തിരക്കിനും അനുസരിച്ച് തത്സമയം ക്രമീകരിക്കുന്ന 'ഡൈനാമിക് ടൈം ഷെഡ്യൂളിങ്' സംവിധാനമാണ് നിലവിൽ വരുന്നത്.

മുന്നിലുള്ള ബസ് എവിടെയെത്തി, തൊട്ടുപിന്നിലെ ബസ് എത്ര അകലെയാണ് എന്ന വിവരങ്ങൾ പ്രത്യേക മൊബൈൽ ആപ്പിലൂടെ ഡ്രൈവർമാർക്ക് കൃത്യമായി അറിയാൻ സാധിക്കും. അതോടൊപ്പം ഓരോ സ്റ്റോപ്പിലും എത്ര സമയം ബസ് നിർത്തണം, എപ്പോൾ പുറപ്പെടണം തുടങ്ങിയ നിർദേശങ്ങൾ ഡാഷ്‌ബോർഡ് കൺസോൾ വഴി തത്സമയം ലഭിക്കും. നിർദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിക്കും. പുതിയ സംവിധാനം വരുന്നതോടെ റോഡപകടങ്ങൾ കുറയ്ക്കാനും പൊതുഗതാഗതം കൂടുതൽ സുഗമമാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.



വളരെ പുതിയ വളരെ പഴയ