തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ എച്ച്.എസ്.ഇ (HSE) ഔദ്യോഗിക പോർട്ടലിൽ ലഭ്യമായി.
അതത് സ്കൂളുകൾ പോർട്ടലിൽ ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത്, കൃത്യത പരിശോധിച്ച് പ്രിന്റ് എടുത്ത് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യണമെന്ന് പരീക്ഷാ വിഭാഗം അറിയിച്ചു.
വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണം
ഹാൾ ടിക്കറ്റ് ലഭിച്ച ശേഷം വിദ്യാർത്ഥികളും സ്കൂൾ അധികൃതരും താഴെ പറയുന്ന വിവരങ്ങൾ കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്:
* വിദ്യാർത്ഥിയുടെ പേര്
* രജിസ്റ്റർ നമ്പർ
* അപേക്ഷിച്ച പരീക്ഷാ വിഷയങ്ങൾ
* പരീക്ഷാ കേന്ദ്രം
ഹാൾ ടിക്കറ്റിലെ വിവരങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള പിശകുകളോ വ്യത്യാസങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനായി ഉടനടി സ്കൂൾ അധികൃതരെ വിവരമറിയിക്കേണ്ടതാണ്. പരീക്ഷാഹാളിൽ പ്രവേശിക്കുന്നതിന് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ ഹാൾ ടിക്കറ്റ് നിർബന്ധമാണ്.
