കണ്ണൂർ: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന നാലാം ക്ലാസ്, ഏഴാം ക്ലാസ്, പത്താം ക്ലാസ്, ഹയർസെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷൻ ഇന്ന് (ഒക്ടോബർ 12) അവസാനിക്കും. വിവിധ കാരണങ്ങളാൽ ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തവർക്ക് തുടർപഠനത്തിനായി അവസരമൊരുക്കുന്നതാണ് ഈ പദ്ധതി.
ഹയർസെക്കൻഡറി തുല്യതാ കോഴ്‌സിന് അപേക്ഷിക്കുന്നവർക്ക് 22 വയസ്സും പത്താം ക്ലാസ് തുല്യതയ്ക്ക് 17 വയസ്സും പൂർത്തിയായിരിക്കണം. എന്നാൽ അപേക്ഷ സമർപ്പിക്കുന്നതിന് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. കോഴ്‌സുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ അതത് പഞ്ചായത്ത്, നഗരസഭകളിൽ പ്രവർത്തിക്കുന്ന പ്രേരക്മാരുമായോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾക്ക് 0483 2734670, 79079 18949 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
