സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുകളിൽ ഈ മാസം 15-ന് യുപിഐ അധിഷ്ഠിത ഇടപാടുകൾ സ്വീകരിക്കില്ലെന്ന് സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ കേരള അറിയിച്ചു.
യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനമെന്ന് സംഘടനയുടെ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യുപിഐ അടക്കമുള്ള ഡിജിറ്റൽ ഇടപാടുകളെ പൂർണമായും സ്വാഗതം ചെയ്യുന്നുവെങ്കിലും, അതിനുവരുന്ന അധിക ചെലവും ഫീസും വ്യാപാരികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
സംസ്ഥാന പ്രസിഡന്റ് ജോർഫിൻ പെട്ട, ജനറൽ സെക്രട്ടറി സിയാവുദ്ദീൻ കെ എ, വൈസ് പ്രസിഡൻ്റ് സാജു മൂലൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
