Zygo-Ad

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി; അടുത്ത മാസം മുതൽ ലോഡ് ഷെഡിങ്ങിന് സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതിസന്ധി പരിഹരിക്കാൻ കെ.എസ്.ഇ.ബി. നൽകിയ അപേക്ഷകളിൽ റെഗുലേറ്ററി കമ്മീഷനും സർക്കാരും തീരുമാനമെടുക്കാത്തതിനെ തുടർന്ന് അടുത്ത മാസം തുടക്കം മുതൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയേക്കും. രാത്രികാലങ്ങളിൽ 1,280 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.

വൈദ്യുതി വാങ്ങൽ കരാറുകളിൽ സർക്കാർ കാലതാമസം വരുത്തിയതിനെ തുടർന്ന് യൂണിറ്റിന് 14.50 രൂപ നിരക്കിൽ വൈദ്യുതി നൽകാമെന്നേറ്റ ഹിമാചൽ പ്രദേശ് തീരുമാനത്തിൽ നിന്ന് പിന്മാറിയിരുന്നു. വിപണിയിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവും പ്രതിസന്ധി ഇരട്ടിയാക്കുന്നു. സ്ഥിതിഗതികൾ ഗൗരവതരമാണെന്ന് സമ്മതിച്ച വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അറിയിച്ചു.



വളരെ പുതിയ വളരെ പഴയ