Zygo-Ad

വിമാനത്തിൽ കയറി സി.ജെ.പി. നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം: ഡൽഹി പോലീസിനോട് വിശദീകരണം തേടി എയർ ഇന്ത്യ


ന്യൂഡൽഹി: വിമാനത്തിനുള്ളിൽ കയറി സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കേ ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ എയർ ഇന്ത്യ വിശദീകരണം തേടി. ഡൽഹി പോലീസിന്റെ നാടകീയ നടപടിയിൽ എയർപോർട്ട് അതോറിറ്റിയോടും പോലീസ് അധികാരികളോടുമാണ് എയർ ഇന്ത്യ വിശദീകരണം ആവശ്യപ്പെട്ടത്.

വിമാനത്തിനുള്ളിൽ പ്രവേശിക്കാൻ ആരാണ് അനുമതി നൽകിയതെന്നും, എന്ത് നടപടിക്രമങ്ങളാണ് പാലിച്ചതെന്നും, എയർലൈൻ അധികൃതരുമായി ആവശ്യമായ ഏകോപനം നടന്നിരുന്നോയെന്നുമാണ് എയർ ഇന്ത്യ പ്രധാനമായും ചോദിച്ചിട്ടുള്ളത്. തലസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ റൺവേയിൽ വെച്ച് വിമാനത്തിൽ കയറി പോലീസ് നേതാക്കളെ കസ്റ്റഡിയിലെടുത്തത് വലിയ ചർച്ചയായിരുന്നു. സി.ജെ.പി. വക്താവ് സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരെയും ഇതോടൊപ്പം കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റും പോലീസിന്റെ വരവുമെല്ലാം ദീപ്കേ ലൈവായി ചിത്രീകരിക്കുകയും ചെയ്തിരുന്നു.



വളരെ പുതിയ വളരെ പഴയ