Zygo-Ad

സമര പ്രതിരോധം: റെയിൽവേ 245 ട്രെയിൻ സർവീസുകൾ റദ്ദാക്കി


ന്യൂഡൽഹി: സി.ജെ.പി. ആഹ്വാനം ചെയ്ത സമരത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലേക്കുള്ള സുരക്ഷയും നിയന്ത്രണങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായി റെയിൽവേ 245 ട്രെയിൻ സർവീസുകൾ റദ്ദാക്കി. 75 മെയിൽ/എക്സ്പ്രസ് ട്രെയിനുകളും 170 പാസഞ്ചർ ട്രെയിനുകളുമാണ് പൂർണ്ണമായി നിർത്തിവച്ചത്.

ഡൽഹിയിലേക്കും തിരിച്ചുമുള്ള സർവീസുകളെയാണ് തീരുമാനം പ്രധാനമായും ബാധിച്ചത്. രാജധാനി എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ്, തേജസ്, ഹംസഫർ തുടങ്ങിയ പ്രീമിയം സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. ബീഹാറിൽ നിന്നുള്ള മഗധ് എക്സ്പ്രസ്, സമ്പൂർണ്ണ ക്രാന്തി എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ്, ഉത്തർപ്രദേശിൽ നിന്നുള്ള കാൺപൂർ - ന്യൂഡൽഹി ശതാബ്ദി, പ്രയാഗ്രാജ് എക്സ്പ്രസ്, ശ്രംശക്തി എക്സ്പ്രസ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രധാന സർവീസുകൾ റദ്ദാക്കിയവയിൽ പെടുന്നു.

അതേസമയം, തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില ദീർഘദൂര സർവീസുകളെ റദ്ദാക്കലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുംബൈയിൽ നിന്നുള്ള ചില തേജസ് രാജധാനി ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുകയും മറ്റു ചിലവയുടെ യാത്രാദൂരം ചുരുക്കുകയും ചെയ്തിട്ടുണ്ട്. സമരത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ട്രെയിൻ റദ്ദാക്കലുകൾ യാത്രക്കാരെ വലിയതോതിൽ വലച്ചിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ