ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ നിന്നും റൺവേയിൽ വെച്ച് വിമാനത്തിനുള്ളിൽ കയറി കസ്റ്റഡിയിലെടുത്ത സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കേ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ പോലീസ് മോചിപ്പിച്ചു. ഇവരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷമാണ് മോചനം സാധ്യമാക്കിയത്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയതിനെ തുടർന്ന് ഗുഡ്ഗാവിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെയും പുലർച്ചെ മൂന്ന് മണിയോടെ പോലീസ് വിട്ടയച്ചു.
അതേസമയം, പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പോലീസ് നടപടിക്കെതിരെ ആർ.ജെ.ഡി. (രാഷ്ട്രീയ ജനതാദൾ) സുപ്രീം കോടതിയെ സമീപിച്ചു. ഡൽഹി പോലീസ് നിയമവിരുദ്ധമായി പെരുമാറിയെന്നും വനിതാ പ്രതിഷേധക്കാർക്ക് നേരെ അതിക്രമങ്ങൾ നടത്തിയെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എയർപോർട്ടിലെ നാടകീയ നീക്കങ്ങൾക്കും കസ്റ്റഡിക്കും ശേഷവും തലസ്ഥാനത്ത് സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സി.ജെ.പി.യുടെയും ഇടത് വിദ്യാർത്ഥി സംഘടനകളുടെയും തീരുമാനം.
