Zygo-Ad

'സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവർ പാകിസ്ഥാനിലേക്ക് പോകേണ്ടവർ': തൃശൂരിൽ സ്കൂൾ ഉടമയുടെ വിവാദ ശബ്ദസന്ദേശം.


തൃശൂർ: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമയുടെ വിവാദ ശബ്ദസന്ദേശം. തൃശൂർ മാളയിലെ ഇന്റർനാഷണൽ ആൻഡ് സൈനിക് സ്കൂൾ ഉടമ ഡോ. രാജു ഡേവിസ് ആണ് രക്ഷിതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചത്.

സ്വാതന്ത്ര്യദിനാഘോഷത്തിന് കുട്ടികളെ എത്തിക്കാൻ സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിരുന്നെങ്കിലും ഭൂരിഭാഗം കുട്ടികളും എത്തിയിരുന്നില്ല. ഇതിൽ പ്രകോപിതനായാണ് സ്കൂൾ ഉടമ സന്ദേശം പങ്കുവെച്ചത്. ആഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റില്ലെന്നും, രക്ഷിതാക്കൾ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്.



വളരെ പുതിയ വളരെ പഴയ