Zygo-Ad

കൈത്തറി പാരമ്പര്യവും ഓണാഘോഷവും കോർത്തിണക്കി 'നെയ്ത്തോണം' പോസ്റ്റൽ കാർഡുമായി തപാൽ വകുപ്പ്


കൊച്ചി: തറിയിൽ പിറന്ന നൂലിഴകളുടെ സംഗീതവും കേരളത്തിന്റെ പഴയകാല കാഴ്ചകളുടെ ഓർമകളും കോർത്തിണക്കി 'നെയ്ത്തോണം' എന്ന പ്രത്യേക പോസ്റ്റ് കാർഡ് പുറത്തിറക്കി തപാൽ വകുപ്പ്. ഓണ നിറങ്ങളും കൈത്തറി പാരമ്പര്യവും ചേർത്തുവെച്ചാണ് കാർഡ് തയ്യാറാക്കിയിരിക്കുന്നത്.

തൃശൂർ ജില്ലയിലെ പ്രശസ്തമായ കുത്താമ്പിള്ളി നെയ്ത്തുഗ്രാമത്തിന്റെ പാരമ്പര്യവും കുത്താമ്പിള്ളി സിൽക്ക് കൈത്തറി സാരിയുടെ തനത് ഡിസൈനുമാണ് പോസ്റ്റ് കാർഡിന്റെ പ്രധാന ആകർഷണം. തറിയുടെ ചിത്രം, കുത്താമ്പിള്ളി സാരിയുടെ സൂക്ഷ്മമായ നെയ്ത്തു രീതി, കെട്ടുവള്ളം, ചീനവല, ആന, പരമ്പരാഗത വാസ്തുശൈലി തുടങ്ങിയവ കാർഡിൽ ഇടംപിടിച്ചിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ