പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗളൂരു മേഖലയെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. ഇതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തിലും വിസ്തൃതിയിലും വൻ കുറവുണ്ടാകും.
ഒക്ടോബർ ഒന്ന് മുതൽ പുതിയ മാറ്റം നിലവിൽ വരും. റെയിൽവേയുടെ നടപടിക്കെതിരെ കേരളത്തിലും പ്രദേശവാസികൾക്കിടയിലും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.
