കണ്ണൂർ: നവജാതശിശുക്കളെ പണം നൽകി തട്ടിയെടുത്ത് വിൽപ്പന നടത്തിയ സംഭവത്തിൽ മറ്റ് കേസുകളിൽപ്പെട്ട് നിലവിൽ ജയിലിൽ കഴിയുന്ന മൂന്ന് പേരുടെ അറസ്റ്റ് ചക്കരക്കൽ പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി. തമിഴ്‌നാട് സ്വദേശി മുപ്പിലി രാജ, വാഗമൺ സ്വദേശി അപർണ, കൊല്ലം പരവൂർ സ്വദേശി അനീന തസ്‌നി എന്നിവരെയാണ് ചക്കരക്കൽ പോലീസ് ജയിലിലെത്തി അറസ്റ്റ് ചെയ്തത്.
തട്ടിയെടുക്കപ്പെട്ട കുഞ്ഞിനെ കണ്ണൂർ വാരം സ്വദേശികൾക്കാണ് പ്രതികൾ വിറ്റതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നിൽ വൻ മനുഷ്യക്കടത്ത് സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
