തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചിരുന്ന സംസ്ഥാന അധ്യാപക യോഗ്യതാ പരീക്ഷയായ സെറ്റ് (SET) സെപ്റ്റംബർ 20-ന് നടത്തുമെന്ന് എൽ.ബി.എസ് സെന്റർ അറിയിച്ചു. ഓഗസ്റ്റ് 2-ന് നടത്താനിരുന്ന പരീക്ഷയാണ് അന്ന് പ്രതികൂല കാലാവസ്ഥ കാരണം മാറ്റി നിർത്തിയിരുന്നത്.
പുതുക്കിയ പരീക്ഷാ തീയതിയെക്കുറിച്ചും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് എൽ.ബി.എസ് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ lbscentre.kerala.gov.in സന്ദർശിക്കാവുന്നതാണ്.
