കൊച്ചി: എഡിജിപി എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിയെ ശക്തമായി വിമർശിച്ച് ഹൈക്കോടതി. സ്ഥാനക്കയറ്റം നൽകിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അദ്ദേഹത്തിന് ഡിജിപി പദവി നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എന്താണിത്ര തിടുക്കമെന്നും ചോദിച്ചു.
ഡിജിപി തസ്തികയിലെ ഒഴിവുകളും യോഗ്യതകളും കൃത്യമായി പരിശോധിക്കാതെയാണ് ഉത്തരവിറക്കിയിരിക്കുന്നതെന്നാണ് ഹൈക്കോടതിയുടെ പ്രധാന നിരീക്ഷണം. ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും മുൻഗണനാക്രമങ്ങളും കാറ്റിൽപ്പറത്തിയാണ് ഈ നടപടിയെന്നും കോടതി വാദത്തിനിടെ വ്യക്തമാക്കി.
കേസിൽ കൃത്യമായ വിശദീകരണം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ട കോടതി, ഇതുമായി ബന്ധപ്പെട്ട തുടർനടപടികളിൽ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
