Zygo-Ad

ഡോ. ഡി. സജിത് ബാബു കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ.


തിരുവനന്തപുരം: ഡോ. ഡി. സജിത് ബാബു സംസ്ഥാനത്തെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി (CEO) ചുമതലയേൽക്കും. സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദേശത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തത്ത്വത്തിൽ അംഗീകാരം നൽകി.

സംസ്ഥാന സർക്കാർ നൽകിയ മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പാനലിൽ നിന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സജിത് ബാബുവിനെ തെരഞ്ഞെടുത്തത്. നിയമനം സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.

 * നിലവിലെ ചുമതല: പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു സജിത് ബാബു.

 * മുൻ പരിചയം: കാസർഗോഡ് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള സുപ്രധാന ഭരണതല പദവികൾ അദ്ദേഹം മുൻപ് വഹിച്ചിട്ടുണ്ട്.

 * പശ്ചാത്തലം: സി.ഇ.ഒ ആയിരുന്ന രത്തൻ യു. ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതിനെ തുടർന്ന് എ. കൗശികനാണ് നിലവിൽ ആ ചുമതല വഹിച്ചിരുന്നത്. എന്നാൽ കൗശികൻ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയതിനെ തുടർന്നാണ് പുതിയ നിയമനം.

വളരെ പുതിയ വളരെ പഴയ