Zygo-Ad

‘പ്രായം വെറുമൊരു സംഖ്യ മാത്രം’: 80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട് വയോധികൻ; വികാരം പകർന്ന് വിഡിയോ വൈറൽ.

 

ന്യൂഡൽഹി: ജീവിതത്തിൽ ആദ്യമായി കടൽ കണ്ട എൺപതുകാരന്റെ വികാരനിർഭരമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളുടെ മനംകവരുന്നു. ഒഡീഷയിലെ പ്രശസ്തമായ കൊണാർക്ക് ചന്ദ്രഭാഗ ബീച്ചിൽ നിന്നുള്ളതാണ് ഈ മനോഹരമായ കാഴ്ച.

തിരമാലകൾ കാൽക്കലേക്ക് അടിച്ചെത്തുമ്പോൾ അത്ഭുതത്തോടും ആദരവോടും കൂടെ കടലിനെ കൈകൂപ്പി വണങ്ങുന്ന വയോധികന്റെ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ മകനാണ് ക്യാമറയിൽ പകർത്തിയത്. 'ഭുക്കഡ് മുസാഫിർ' (@bhukkhad_musafir) എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ശ്രീകാന്ത് എന്ന യുവാവാണ് ഈ വിഡിയോ പങ്കുവെച്ചത്.

കടലിന് മുന്നിൽ തൊഴുതുനിൽക്കുന്ന അച്ഛനോട് "എന്താണ് തോന്നുന്നത്?" എന്ന് മകൻ ചോദിക്കുമ്പോൾ, "ജീവിതത്തിൽ ഇത്രയും വലിയൊരു അത്ഭുതം... സ്വപ്നത്തിൽ പോലും ഞാൻ ഇത് കണ്ടിട്ടില്ല" എന്ന് വികാരാധീനനായി അദ്ദേഹം മറുപടി നൽകുന്നത് വിഡിയോയിൽ കാണാം. ജീവിതസാഹചര്യങ്ങൾ കാരണം ഇതുവരെ കടൽ കാണാൻ സാധിക്കാതിരുന്ന അച്ഛന്റെ ആഗ്രഹം സഫലമാക്കിയ മകനെയും, കടലിനെ വന്ദിക്കുന്ന വയോധികന്റെ നിഷ്കളങ്കതയെയും പ്രശംസിച്ച് ആയിരക്കണക്കിന് ആളുകളാണ് വിഡിയോയ്ക്ക് താഴെ സന്ദേശങ്ങൾ അയക്കുന്നത്.

:


വളരെ പുതിയ വളരെ പഴയ