Zygo-Ad

ലൂസേഴ്സ് ഫൈനലിൽ ഗോൾമഴ: ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം, ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ എംബാപ്പെ മുന്നിൽ


​മിയാമി: പത്ത് ഗോളുകൾ പിറന്ന ലോകകപ്പ് ലൂസേഴ്‌സ് ഫൈനൽ ത്രില്ലർ പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം. നാലിനെതിരെ ആറ് ഗോളുകൾക്കാണ് ഇംഗ്ലണ്ട് ആധികാരിക വിജയം പിടിച്ചടക്കിയത്. 1966-ൽ ലോകകിരീടം നേടിയതിന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ട് സ്വന്തമാക്കുന്ന ഏറ്റവും മികച്ച നേട്ടമാണിത്.

​ഇംഗ്ലണ്ടിനായി ബുകായോ സാക്ക ഹാട്രിക് തികച്ച മത്സരത്തിൽ ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ ഇരട്ട ഗോളുകൾ നേടി. ഈ ഗോളുകളോടെ ലോകകപ്പ് ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ലയണൽ മെസ്സിയെ മറികടന്ന് എംബാപ്പെ ഒന്നാമതെത്തി. ഈ സീസണിലെയും എക്കാലത്തെയും വലിയ ലോകകപ്പ് ഗോൾവേട്ടക്കാരിൽ ഒന്നാമനാകാൻ എംബാപ്പെയ്ക്ക് സാധിച്ചു. ഈ സീസണിൽ 10 ഗോളും ലോകകപ്പുകളിൽ ആകെ 22 ഗോളുകളുമാണ് എംബാപ്പെയുടെ സമ്പാദ്യം. മെസ്സിയാണ് തൊട്ടുപിന്നിലുള്ളത്.

​മത്സരത്തിന്റെ തുടക്കം മുതൽ ഇംഗ്ലണ്ടിന്റെ ആക്രമണമാണ് കണ്ടത്. കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ഡെക്ലൻ റൈസിലൂടെ ഇംഗ്ലണ്ട് ലീഡ് എടുത്തു. 18-ാം മിനിറ്റിൽ എസ്രി കോൻസയും, 37, 45+1 മിനിറ്റുകളിൽ ബുക്കായോ സാക്കയും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയിൽ ഇംഗ്ലണ്ട് 4-0 എന്ന ശക്തമായ നിലയിൽ മുന്നിലെത്തി.

​എന്നാൽ രണ്ടാംപകുതിയിൽ ഫ്രാൻസ് ശക്തമായി തിരിച്ചടിക്കുന്നതാണ് സ്റ്റേഡിയം കണ്ടത്. 48, 66 മിനിറ്റുകളിൽ കിലിയൻ എംബാപ്പെയും 54-ാം മിനിറ്റിൽ ബ്രാഡ്ലി ബാർക്കോളയും ഫ്രാൻസിനായി സ്‌കോർ ചെയ്തതോടെ ഇംഗ്ലണ്ടിന്റെ ലീഡ് 4-3 ആയി കുറഞ്ഞു. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ 87-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സാക തന്റെ ഹാട്രിക് തികച്ചു.

​തൊട്ടുപിന്നാലെ ഇഞ്ചുറി ടൈമിൽ (90+6) ഉസ്മാൻ ഡെംബെലെ ഫ്രാൻസിന്റെ നാലാം ഗോൾ കണ്ടെത്തി പ്രതീക്ഷ നിലനിർത്തിയെങ്കിലും, 90+8-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗം ഇംഗ്ലണ്ടിന്റെ ആറാം ഗോളും നേടി വിജയം പൂർത്തിയാക്കുകയായിരുന്നു



വളരെ പുതിയ വളരെ പഴയ