Zygo-Ad

ആഗസ്റ്റ് ഒന്നിന് കണ്ണൂരിൽ കുടിവെള്ള വിതരണം തടസ്സപ്പെടും; വിവിധ പഞ്ചായത്തുകളിലും കോർപ്പറേഷനിലും ജലവിതരണം മുടങ്ങും

കണ്ണൂർ: അഞ്ചരക്കണ്ടി-പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഗ്രാവിറ്റി ലൈനിൽ അടിയന്തിര അറ്റകുറ്റപണികൾ നടത്തുന്നതിനാൽ ആഗസ്റ്റ് ഒന്നിന് വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം പൂർണ്ണമായും തടസ്സപ്പെടും.

അഞ്ചരക്കണ്ടി, വേങ്ങാട്, പിണറായി, എരഞ്ഞോളി, കതിരൂർ, മുഴപ്പിലങ്ങാട്, കടമ്പൂർ, പെരളശ്ശേരി, ചെമ്പിലോട് എന്നീ ഗ്രാമപഞ്ചായത്തുകളിലും കണ്ണൂർ കോർപ്പറേഷന് കീഴിലുള്ള ചേലോറ സോണിലുമാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്.

അറ്റകുറ്റപണികൾ പൂർത്തിയാകുന്ന മുറയ്ക്ക് ജലവിതരണം പുനഃസ്ഥാപിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും വാട്ടർ അതോറിറ്റി അഭ്യർത്ഥിച്ചു.

.

വളരെ പുതിയ വളരെ പഴയ