Zygo-Ad

മൂന്ന് മാസമായിട്ടും യോഗമില്ല: എൽഡിഎഫിൽ തർക്കം മുറുകുന്നു, ഘടകകക്ഷികളിൽ കടുത്ത അതൃപ്തി.

 


തിരുവനന്തപുരം: തുടർച്ചയായി മൂന്ന് മാസം പിന്നിട്ടിട്ടും മുന്നണി യോഗം ചേരാത്തതിൽ ഭരണകക്ഷിയായ എൽ.ഡി.എഫിൽ തർക്കവും പ്രതിഷേധവും കടുക്കുന്നു. പ്രമുഖ ഘടകകക്ഷികൾ ഇതിൽ പരസ്യവും അല്ലാത്തതുമായ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

സർക്കാർ നയങ്ങളിലും മുന്നണി ഭരണത്തിലും നിർണായക വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ചുചേർക്കണമെന്ന ആവശ്യത്തിന് സിപിഎം കൃത്യമായ മറുപടി നൽകുന്നില്ലെന്നാണ് ഘടകകക്ഷികളുടെ പ്രധാന പരാതി. പ്രതീകാത്മകമായി മാത്രം മുന്നണിയെ കാണുകയും പ്രധാന തീരുമാനങ്ങൾ ഏകപക്ഷീയമായി കൈക്കൊള്ളുകയും ചെയ്യുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പല വിഷയങ്ങളിലും മുന്നണി തലത്തിൽ ഏകീകൃത നിലപാട് സ്വീകരിക്കാൻ സാധിക്കാത്തത് ഭ ഭരണത്തെയും ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. എതിർപ്പുകൾ ശക്തമായ സാഹചര്യത്തിൽ ഉടൻ തന്നെ എൽ.ഡി.എഫ് യോഗം വിളിച്ചുചേർക്കാൻ സിപിഎം നേതൃത്വത്തിന് മേൽ സമ്മർദ്ദമേറുകയാണ്.



വളരെ പുതിയ വളരെ പഴയ