Zygo-Ad

ചൈനയ്ക്ക് കനത്ത പ്രഹരവുമായി ഇന്ത്യ; ലോകത്തിലെ ഏറ്റവും വേഗതയേറിയ 'ബ്രഹ്മോസ്' സൂപ്പര്‍സോണിക് മിസൈലുകള്‍ ഇന്തോനേഷ്യയ്ക്ക് കൈമാറാൻ ഇന്ത്യയുമായി ചരിത്ര കരാര്‍

 

ഡല്‍ഹി: ഇന്തോനേഷ്യന്‍ സൈന്യത്തിന് ബ്രഹ്‌മോസ് മിസൈലുകള്‍ വിതരണം ചെയ്യുന്നതിനായുള്ള ചരിത്ര പ്രധാനമായ കരാറില്‍ ഇന്ത്യയും ഇന്തോനേഷ്യയും ഒപ്പുവെച്ചു.

ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചൊവ്വാഴ്ച ഈ സുപ്രധാന പ്രഖ്യാപനമുണ്ടായത്.

ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയുള്ള (മാക് 2.8) ബ്രഹ്‌മോസ്, ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായാണ് കണക്കാക്കപ്പെടുന്നത്.

 സുരക്ഷ, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, നിര്‍ണ്ണായക ധാതുക്കള്‍, ഭക്ഷ്യസുരക്ഷ, മരുന്ന്, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനായി പന്ത്രണ്ടോളം മറ്റ് കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.

പ്രതിരോധ കൈമാറ്റം, ദുരന്ത നിവാരണം, വ്യാവസായിക സഹകരണം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ബ്ലൂ ഇക്കോണമി, സമുദ്ര വ്യാപാരം, തുറമുഖ വികസനം എന്നിവയിലും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചതായി പ്രസിഡന്റ് പ്രബോവോ സുബിയാന്തോയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇതിന്റെ ഭാഗമായി മലമരരമ കടലിടുക്കിന് അഭിമുഖമായി സ്ഥിതി ചെയ്യുന്നതും ഇന്ത്യയുടെ ഗ്രേറ്റ് നിക്കോബാര്‍ പോര്‍ട്ട് പ്രോജക്റ്റില്‍ നിന്ന് വെറും 100 മൈല്‍ മാത്രം അകലെയുള്ളതുമായ തന്ത്രപ്രധാനമായ 'സബാങ്' തുറമുഖം ഇരുരാജ്യങ്ങളും സംയുക്തമായി വികസനപ്പെടുത്തും.

ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള വളരുന്ന വിശ്വാസം പ്രതിരോധ-സമുദ്ര സുരക്ഷാ സഹകരണത്തെ കൂടുതല്‍ ശക്തമാക്കുന്നുണ്ടെന്നും 2018-ല്‍ ആരംഭിച്ച സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം ഇപ്പോള്‍ പുതിയ ഉയരങ്ങളിലെത്തി നില്‍ക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 ഇന്ത്യ-ഇന്തോനേഷ്യ ഉഭയകക്ഷി ബന്ധത്തില്‍ ഒരു പുതിയ സുവര്‍ണ്ണ അധ്യായത്തിന് ഇന്ന് തുടക്കമിടുകയാണെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വിദ്യാഭ്യാസ-സാമ്പത്തിക മേഖലകളിലെ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്-ബാംഗ്ലൂരിന്റെ ഒരു കാമ്പസ് ഇന്തോനേഷ്യയില്‍ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കൂടാതെ ഇന്ത്യയുടെ യു.പി.ഐ പേയ്മെന്റ് സംവിധാനം ഇന്തോനേഷ്യന്‍ പേയ്മെന്റ് സംവിധാനവുമായി സംയോജിപ്പിക്കാന്‍ തീരുമാനിച്ചതായും, ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വിനോദസഞ്ചാരവും കൂടുതല്‍ എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ആഗോള വെല്ലുവിളികളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ആഗോള അശാന്തിയുടെ ഈ കാലഘട്ടത്തില്‍ ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനുമാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും ഫലസ്തീന്‍ വിഷയത്തില്‍ 'ദ്വിരാഷ്ട്ര പരിഹാരത്തെയും' ശാശ്വത സമാധാനത്തെയുമാണ് ഇന്ത്യ പിന്തുണയ്ക്കുന്നതെന്നും മോദി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രസിഡന്റ് പ്രബോവോയുമായുള്ള വ്യക്തിബന്ധത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, തനിക്ക് നല്‍കിയ ഗംഭീര സ്വീകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

വളരെ പുതിയ വളരെ പഴയ